You are Here : Home / News Plus

ലോകകപ്പ് ക്വാര്‍ട്ടര്‍ ജയിപ്പിക്കാന്‍ ശ്രീനിവാസന്‍ ഇടപെട്ടെന്ന് മുസ്തഫ കമാല്‍

Text Size  

Story Dated: Friday, June 26, 2015 07:16 hrs UTC

ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാന്‍ എന്‍ ശ്രീനിവാസന്‍ ഇടപെട്ടെന്ന് ഐ.സി.സി മുന്‍ മുന്‍ പ്രസിഡന്റ് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍. ഐ.സി.സി ചെയര്‍മാനായ ശ്രീനിവാസന്‍ നേരിട്ട് ഇടപെട്ട് മത്സരം അനുകൂലമാക്കാന്‍ ശ്രമിച്ചെന്നാണ് കമാല്‍ ആരോപിച്ചത്. ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

ഇന്ത്യയില്‍ ഐ.പി.എല്ലില്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് ശ്രീനിവാസന്‍ ഐ.സി.സിയില്‍ ഇരുന്നുകൊണ്ടും ചെയ്തത്. ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം രാജിവെക്കുകയാണെന്ന് താന്‍ പറഞ്ഞപ്പോള്‍ ബംഗ്ലാദേശിലുള്ള എല്ലാവരും എനിക്കെതിരെ തിരിഞ്ഞു. അവര്‍ എന്നെ മനസ്സിലാക്കിയില്ല. ചിലര്‍ കരുതിയത് ഞാന്‍ ഇന്ത്യക്കെതിരെ എന്തോ പറയുകയാണെന്നാണ്. എന്നാല്‍ ഞാന്‍ ഒരിക്കലും ഇന്ത്യക്കെതിരെ ഒരു പ്രശ്‌നവും ഉന്നയിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.