You are Here : Home / News Plus

ടീസ്റ്റ സെതല്‍വാദിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത

Text Size  

Story Dated: Friday, June 26, 2015 07:22 hrs UTC

അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരേ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയേക്കും. സെതല്‍വാദിന്‍്റെ ഉടമസ്ഥതയിലുള്ള സബ്രങ് കമ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ളിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് 2.9 ലക്ഷം യു.എസ് ഡോളര്‍ ഗ്രാന്‍്റ് വാങ്ങിയെന്നാണ് ആരോപണം.

2002ലെ ഗുജറാത്ത് വംശഹത്യയില്‍ മുസ്ളിംങ്ങള്‍ക്കതിരെ നടന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ടീസ്റ്റയും ഇവര്‍ നേതൃത്വം നല്‍കിയ സംഘടനയും ശബ്ദമുയര്‍ത്തിയിരുന്നു. കലാപം നടന്ന കാലയളവിലെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെയുള്ള ടീസ്റ്റയുടെ ആരോപണങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.