You are Here : Home / News Plus

പ്രിയങ്ക ഗാന്ധിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദി

Text Size  

Story Dated: Friday, June 26, 2015 07:26 hrs UTC

 ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്ത്. പ്രിയങ്കാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവരുമായി ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തി എന്നാണ് ലളിത് മോദി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

'ഗാന്ധി കുടുംബവുമായി ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതില്‍ സന്തോഷമുണ്ട്. ലണ്ടനിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരെയും കണ്ടത്. ഡി.എല്‍.എഫ് എം.ഡി ടിമി സര്‍നയും കൂടെയുണ്ടായിരുന്നു. സര്‍നയുടെ പക്കല്‍ തന്നെ ബന്ധപ്പെടാനുള്ള നമ്പര്‍ ഉണ്ട്. അത് ഉപയോഗിച്ച് അവര്‍ക്ക് എന്നെ വിളിക്കാമെന്നും എന്താണ് അവരെക്കുറിച്ച് തനിക്ക് തോന്നുന്നതെന്ന് വിളിച്ചാല്‍ പറയും' -ലളിത് മോദി ട്വീറ്റ് ചെയ്തു. ഞാന്‍ വാക്കുകള്‍ കൂട്ടിക്കലര്‍ത്താറില്ല. നീക്കുപോക്കുകള്‍ നടത്താനുമില്ല. തന്നെ വേട്ടയാടുകയാണെങ്കില്‍ താന്‍ ആരായിരുന്നു എന്ന് മനസ്സിലാക്കികൊടുക്കുമെന്നും ലളിത് മോദി ട്വിറ്ററില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.