You are Here : Home / News Plus

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്‍റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ല

Text Size  

Story Dated: Friday, June 26, 2015 07:27 hrs UTC

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്‍റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ളെന്ന് വനം പരിസ്ഥിതി മന്ത്രാലയം. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന തമിഴ്നാടിന്‍റെ ഹരജിയില്‍ തീരുമാനമായതിനു ശേഷം മാത്രമേ അപേക്ഷ പരിഗണിക്കൂവെന്ന് മന്ത്രാലയത്തിന്‍റെ കീഴിലുള്ള വിദഗ്ധ സമിതി അറിയിച്ചു. അറിയിച്ചു. സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുമ്പ് തീരുമാനമെടുത്താല്‍ അത് കോടതിയലക്ഷ്യമാകുമെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി.

സുരക്ഷാ ഭീഷണിയിലാണെന്ന് കേരളം പറയുന്ന നിലവിലുള്ള അണക്കെട്ടിന്‍െറ 366 മീറ്റര്‍ താഴെ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി തേടിയാണ് കേരളം അപേക്ഷ നല്‍കിയിരുന്നത്. മെയ് 12നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.