You are Here : Home / News Plus

വസുന്ധര രാജെ സിന്ധ്യയെ പിന്തുണച്ച് വീണ്ടും ബി.ജെ.പി

Text Size  

Story Dated: Friday, June 26, 2015 05:04 hrs UTC

ന്യൂഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ വിവാദം കത്തുമ്പോഴും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ പിന്തുണച്ച് വീണ്ടും ബി.ജെ.പി രംഗത്ത്. ലളിത് മോദിക്കുവേണ്ടി ബ്രിട്ടീഷ് കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ഒപ്പിട്ടത് താന്‍ തന്നെയെന്ന വസുന്ധരയുടെ കുറ്റസമ്മതത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രതിപക്ഷം ശക്തമായി അവരുടെ രാജി ആവശ്യപ്പെടുന്നുണ്ടെങ്കിലും വസുന്ധര രാജി വെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. നാലു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ അധികാരം ഉപയോഗിച്ചല്ല, വ്യക്തിപരമായ കഴിവുപയോഗിച്ചാണ് ലളിത് മോദിയെ അവര്‍ സഹായിച്ചതെന്നാണ് ബി.ജെ.പി വക്താവ് നളിന്‍ കോലിയുടെ വിശദീകരണം.
ലളിത് മോദിക്കനുകൂലമായി വസുന്ധര പ്രവര്‍ത്തിച്ച രേഖകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പുറത്തു വിട്ടതിനെ തുടര്‍ന്നാണ് രാജെയും ബി.ജെ.പിയും കൂടുതല്‍ പ്രതിരോധത്തിലായത്. അതിനിടെ, ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ച നടന്നുവരികയാണെന്നുമാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.