You are Here : Home / News Plus

അരുവിക്കരയില്‍ മികച്ച പോളിങ്‌

Text Size  

Story Dated: Saturday, June 27, 2015 04:52 hrs UTC

കേരള രാഷ്ട്രീയത്തിന്റെ ഗതി ഇനി എങ്ങനെയെന്ന് നിര്‍ണയിക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പ്രചാരണത്തില്‍ എല്ലാ പാര്‍ട്ടികളും കാഴ്ചവെച്ച ആവേശം വോട്ടെടുപ്പിലും പ്രതിഫലിക്കുന്നതായാണ് ഉയര്‍ന്ന പോളിങ് ശതമാനം തെളിയിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ 15 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 

153 ബൂത്തുകളില്‍ ഏറിയ പങ്കിലും സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിര രാവിലെ തന്നെയുണ്ടായിരുന്നു. എട്ട് പഞ്ചായത്തുകളില്‍ അരുവിക്കരയിലാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ആര്യനാട്ടും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. പഞ്ചായത്തുകളെ അപേക്ഷിച്ച് പൂവച്ചലിലാണ് ഏറ്റവും കുറവ് പോളിങ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.