You are Here : Home / News Plus

ടുണീഷ്യയില്‍ ഐ.എസ് ഭീകരാക്രമണം: മരണസംഖ്യ 39 ആയി

Text Size  

Story Dated: Saturday, June 27, 2015 04:53 hrs UTC

വടക്കേ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ കടല്‍ത്തീരത്തുണ്ടായ ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പടെ മരിച്ചവരുടെ എണ്ണം 39 ആയി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ആക്രമണം ചെയ്തത് ഐ.എസ് ആണെന്ന് അവര്‍തന്നെ അറിയിച്ചത്. 

ആക്രമണം നടത്തിയവരില്‍ ഒരു ഭീകരനെ പോലീസ് വെടിവെച്ചുകൊന്നു. മറ്റൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാരകേന്ദ്രമായ സോസ്സെയിലെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന രണ്ട് പ്രമുഖ വിനോദസഞ്ചാര ഹോട്ടലുകള്‍ക്ക് സമീപമുള്ള കടല്‍ത്തീരത്തായിരുന്നു ആക്രമണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.