You are Here : Home / News Plus

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം എ.ഡി.എം അറസ്റ്റില്‍

Text Size  

Story Dated: Saturday, June 27, 2015 04:54 hrs UTC

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം എ.ഡി.എം രാമചന്ദ്രനെ വിജിലന്‍സ് സംഘം പിടികൂടി. പടക്കക്കട ലൈസന്‍സ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. തൃപ്പൂണിത്തുറ സ്വദേശിയായ പടക്കക്കട ഉടമ ആദ്യം 50,000 രൂപ കൈക്കൂലി നല്‍കിയെങ്കിലും രണ്ട് ലക്ഷം രൂപയില്‍ കുറഞ്ഞ് വാങ്ങില്ലെന്ന് ഇയാള്‍ നിലപാടെടുത്തു. അഞ്ച് ലക്ഷം രൂപയാണ് കൈക്കൂലിയായി രാമചന്ദ്രന്‍ ചോദിച്ചത്.

തുടര്‍ന്ന് വിജിലന്‍സ് സംഘത്തെ കൂട്ടി ഒരു ലക്ഷം രൂപയുമായി ഇയാള്‍ എ.ഡി.എമ്മിനെ സമീപിച്ചപ്പോഴാണ് അറസ്റ്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.