You are Here : Home / News Plus

അരുവിക്കര: പോളിങ് പുരോഗമിക്കുന്നു

Text Size  

Story Dated: Saturday, June 27, 2015 07:27 hrs UTC

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് പുരോഗമിക്കവെ ആദ്യ നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 41 ശതമാനം പോളിങ് രേഖപ്പെടുത്തി.

ആദ്യ രണ്ട് മണിക്കൂറില്‍ 15 ശതമാനം പോളിങ്ങാണ് നടന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു.

വിവിധ പഞ്ചായത്തുകളിലെ ഏറ്റവും പുതിയ പോളിങ് ശതമാനം: അരുവിക്കര: 44.03 ശതമാനം, ആര്യനാട്: 39.04, കുറ്റിച്ചല്‍: 40.54, വെള്ളനാട്: 39.09, പൂവച്ചല്‍: 41.78,ഉഴമലക്കല്‍: 37.73, തൊളിക്കോട്: 43.38, വിതുര: 41.20

സ്ത്രീ വോട്ടര്‍മാരാണ് ഏറിയ ബൂത്തുകളിലെ ക്യൂവിലും കൂടുതലുള്ളത്. എട്ടു പഞ്ചായത്തുകളാണ് അരുവിക്കര മണ്ഡലത്തിലുള്ളത്. ഇതില്‍ അരുവിക്കര പഞ്ചായത്തിലാണ് ഇപ്പോള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.