You are Here : Home / News Plus

സുരേഷ് ഗോപിയെ എന്‍.എസ് സ്വീകരിക്കേണ്ടിയിരുന്നു -വെള്ളാപള്ളി

Text Size  

Story Dated: Saturday, June 27, 2015 07:29 hrs UTC

എന്‍.എസ്.എസ് ആസ്ഥാനത്ത് വന്ന സുരേഷ് ഗോപിയെ സ്വീകരിക്കേണ്ടിയിരുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. ചിലര്‍ പഠിച്ചതേ പാടൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുഷ്പാര്‍ച്ഛന നടത്തി സുകുമാരന്‍ നായരെ കാണാന്‍ പോയത് സുരേഷ് ഗോപിയുടെ സംസ്കാരമാണ്. എന്നാല്‍ സുരേഷ് ഗോപിയോട് തിരിച്ചു കാണിച്ചത് സുകുമാരന്‍ നായരുടെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി പോയത് ശരിയായില്ളെന്ന് ബാലകൃഷ്ണപിള്ള പ്രതികരിച്ചു. താന്‍ അവിടെയുണ്ടായിരുന്നുവെന്നും ബജറ്റ് സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് പുറത്ത് നിന്നും ആരും കയറാറില്ലെന്നും പിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.