You are Here : Home / News Plus

നരേന്ദ്ര മോദിയെ പ്രശംസിച്ച് ലളിത് മോദി

Text Size  

Story Dated: Saturday, June 27, 2015 07:34 hrs UTC

വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഐ.പി.എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദി രംഗത്ത്. ട്വിറ്ററിലൂടെയാണ് ലളിത് മോദിയുടെ പ്രശംസ.

'നമ്മുടെ പ്രധാനമന്ത്രി ഏറ്റവും വകതിരിവ് ഉള്ളയാളാണ്. അദ്ദേഹത്തിന് എന്‍െറ ഉപദേശം ആവശ്യമില്ല. ബാറ്റ് ചെയ്യുമ്പോള്‍ പന്ത് മൈതാനത്തിന് പുറത്തേക്ക് അടിക്കാന്‍ അദ്ദേഹത്തിന് കഴിയും' ^അഴിമതിക്കേസില്‍ ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ട ലളിത് മോദി ട്വീറ്റ് ചെയ്തു.

താനുമായി ബി.ജെ.പി നേതാക്കള്‍ക്കുള്ള ബന്ധത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മൂര്‍ഛിക്കുന്നതിനിടെയാണ് ലളിത് മോദി പുതിയ പരാമര്‍ശവുമായി രംഗത്തുവന്നത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ എന്നിവര്‍ ലളിത് മോദിയെ വഴിവിട്ട് സഹായിച്ചു എന്നതാണ് ബി.ജെ.പിക്കെതിരെയുള്ള ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.