You are Here : Home / News Plus

മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ കുറ്റപത്രം വേണ്ടെന്ന്‌ വിജിലന്‍സ്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, June 27, 2015 02:51 hrs UTC

തിരുവനന്തപുരം: മന്ത്രി മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ കുറ്റപത്രം വേണ്ടെന്ന്‌ വിജിലന്‍സ്‌ ഡയറക്‌ടറുടേ തീരുമാനം. കേസിന്റെ റിപ്പോര്‍ട്ട്‌ അന്വേഷണ സംഘം ഉടന്‍ കോടതിക്ക്‌ കൈമാറുമെന്നാണ്‌ റിപ്പോര്‍ട്ട്‌ . തീരുമാനം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ ഉപദേശപ്രകാരമാണെന്നും വിജിലന്‍സ്‌ അറിയിച്ചു. ബാര്‍ കോഴക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാനാണ്‌ വിജിലന്‍സിന്റെ തീരുമാനം. ഇക്കാര്യം വിജിലന്‍സ്‌ എസ്‌ പി ആര്‍ സുകേശന്‍ കോടതിയെ അറിയിക്കും. കേസില്‍ അറ്റോര്‍ണി ജനറല്‍, സോളിറ്ററി ജനറല്‍ എന്നിവര്‍ നിയമോപദേശം നല്‍കുന്നതിന്‌ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ അന്വേഷണ സംഘം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ ഉപദേശം തേടിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.