You are Here : Home / News Plus

ആന്‍റണി പഠിച്ച സ്കൂള്‍ മാത്രമല്ല വിഷയങ്ങളും പ്രശ്നമാണെന്ന് വി.എസ്

Text Size  

Story Dated: Saturday, June 27, 2015 04:03 hrs UTC

തിരുവനന്തപുരം: ആന്‍റണി പഠിച്ച സ്കൂള്‍ മാത്രമല്ല പഠിച്ച വിഷയങ്ങളും പ്രശ്നമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വി എസ് പഠിച്ച സ്കൂളിലല്ല താന്‍ പഠിച്ചതെന്ന ആന്‍റണിയുടെ പ്രസ്താവനക്കുള്ള മറുപടിയായാണ് വി.എസ്. ഇങ്ങനെ പ്രതികരിച്ചത്.
ഗാന്ധിജി പിരിച്ചുവിടണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സ്കൂളിലാണ് ആന്‍്റണി പഠിച്ചത്. എന്നാല്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെയും പുന്നപ്ര-വയലാറിന്‍റെയുമൊക്കെ സ്കൂളിലാണ് താന്‍ പഠിച്ചതെന്നും പ്രസ്താവനയില്‍ വി എസ് പറഞ്ഞു.
താന്‍ 75 വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്നതും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും പാവപ്പെട്ടവരുടെ പ്രശ്നങ്ങളാണ്. അങ്ങനെയുള്ള താന്‍ പഠിച്ച സ്കൂളില്‍ ഒരുകാലത്തും ആന്‍്റണിക്ക് പഠിക്കാനാവില്ല. അതുകൊണ്ടാണ് താന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് യുക്തിസഹമായ വിശദീകരണമോ മറുപടിയോ നല്‍കാതെ എന്തോ ഒക്കെ പുലമ്പിക്കൊണ്ടിരിക്കുന്നത്.
2004 മുതല്‍ 2014 വരെ യു.പി.എ ഗവണ്‍മെന്‍്റിന്‍റെ കാലത്ത് മന്‍മോഹന്‍സിംഗ് അടക്കമുള്ളവര്‍ നടത്തിയ ഭീകരമായ അഴിമതിക്ക് മുന്നിലും ആന്‍്റണി തന്നെ ഭരിച്ച പ്രതിരോധവകുപ്പിലെ അഴിമതിക്ക് മുന്നിലും മിണ്ടാതെയിരുന്ന ആളാണ് എ.കെ. ആന്‍്റണി. കഴിഞ്ഞ നാലുവര്‍ഷമായി കേരളത്തിലെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്‍്റിന്‍റെ അഴിമതികള്‍ക്കും നെറികേടുകള്‍ക്കും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചൂട്ടുപിടിച്ചുകൊണ്ടിരിക്കുന്ന ആളാണ് എ.കെ. ആന്‍്റണി.
മൂന്നാഴ്ചമുമ്പ് ഇവിടെയാകെ അഴിമതിയാണെന്നു പറഞ്ഞ ആന്‍്റണിക്ക് ഇപ്പോള്‍ അരുവിക്കര തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി എങ്ങനെ വോട്ട് ചോദിക്കാനാവൂം. അദ്ദേഹം യു.ഡി.എഫിനുവേണ്ടി വോട്ട് ചോദിക്കാന്‍ എത്തിയത് യു.ഡി.എഫിന്‍റെ അഴിമതിക്കും സകല കൊള്ളരുതായ്മകള്‍ക്കും ചൂട്ടു പിടിച്ചുകൊണ്ടുതന്നെയാണ്. ഇത് സാധാരണക്കാരായ എല്ലാവര്‍ക്കും മനസ്സിലാകുന്നതിനുവേണ്ടി ഏറ്റവും ലളിത സുന്ദരമായ ഭാഷയിലാണ് അഴിമതിയുടെ ആറാട്ടിന് മുന്നില്‍ വിളക്ക് തെളിക്കുന്ന ആറാട്ടുമുണ്ടന്‍ എന്ന് തനിക്ക് പറയേണ്ടി വന്നതെന്നും വി.എസ്.പ്രസ്താവനയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.