You are Here : Home / News Plus

സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത് വന്നത് ഷൈന്‍ ചെയ്യാനെന്ന് സുകുമാരന്‍ നായര്‍

Text Size  

Story Dated: Saturday, June 27, 2015 04:18 hrs UTC

കോട്ടയം: സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത് വന്നത് ഷൈന്‍ ചെയ്യാനെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അരുവിക്കര ബി.ജെ.പി സ്ഥാനാര്‍ഥി രാജഗോപാലിനൊപ്പമാണ് എന്‍.എസ്.എസ് എന്ന് വരുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഇത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ് അച്യുതാനന്ദന്‍ ടി.പിയുടെ ഭാര്യ കെ.കെ രമയെ സന്ദര്‍ശിച്ചത് പോലെയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
അനേകായിരം സമുദായാംഗങ്ങളുടെ അധ്വാനത്താലാണ് എന്‍.എസ്.എസ് പടുത്തുയര്‍ത്തിയത്. ഇതിനെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ വേദിയാക്കാന്‍ പറ്റില്ല. സമസ്ത നായര്‍ സമാജത്തിന്‍െറ പിന്തുണയുള്ള രാജഗോപാലിന് എന്‍.എസ്.എസിന്‍െറ പിന്തുണ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ഇനി ദൃശ്യമാധ്യമങ്ങളെ കാണില്ലെന്നും അവര്‍ എന്‍.എസ്.എസിന് ഗുണം ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.