You are Here : Home / News Plus

‘അഹങ്കാരം’ ആവര്‍ത്തിക്കാന്‍ കൂടുതല്‍ സുരേഷ്ഗോപിമാര്‍ രംഗത്തുവരുമെന്ന് ബി.ജെ.പി

Text Size  

Story Dated: Saturday, June 27, 2015 05:38 hrs UTC

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പിന്തുണക്കുന്നതുമാണ് സുരേഷ്ഗോപി ചെയ്ത അഹങ്കാരമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കാണുന്നതെങ്കില്‍ അത്തരം ‘അഹങ്കാരങ്ങള്‍’ ആവര്‍ത്തിക്കാന്‍ കൂടുതല്‍ സുരേഷ്ഗോപിമാര്‍ ഇനിയും രംഗത്തുവരുമെന്ന് ബി. ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എസ്.എസ് ആസ്ഥാനം ഒരു സംഘടനയുടെ ഓഫിസാണെന്ന് ധരിക്കുന്നവര്‍ ചരിത്രം മനസ്സിലാക്കാത്തവരാണ്. ചിലരെങ്കിലും സ്വന്തം പോലെ ഉപയോഗിക്കുന്ന പെരുന്നയിലെ സമാധിയുടെയും ആസ്ഥാനത്തിന്‍െറയും മഹത്ത്വമറിയാത്തവരാണ് നടനെന്നനിലയിലും സാമൂഹിക പ്രവര്‍ത്തകനെന്നനിലയിലും മലയാളികള്‍ക്കിടയില്‍ സ്ഥാനം നേടിയിട്ടുള്ള സുരേഷ്ഗോപിയോട് അപമര്യാദയായി പെരുമാറിയത്. 
താനാണ് ശരിയെന്നും താന്‍മാത്രമാണ് വലുതെന്നും ധരിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. തന്നെക്കാള്‍ ചെറിയവരോടുപോലും എളിമയോടെ പെരുമാറിയിട്ടുള്ള മന്നത്താചാര്യന്‍െറ മഹത്ത്വത്തെ ഇല്ലായ്മ ചെയ്യാനേ അത്തരം പ്രവൃത്തികള്‍ ഉപകരിക്കൂ.
സുരേഷ്ഗോപി അഹങ്കാരം പ്രവര്‍ത്തിച്ചു എന്നാണ് ജനറല്‍സെക്രട്ടറിയുടെ വാദം. സുരേഷ്ഗോപിയോട് അപമര്യാദയായി പെരുമാറുകയും ഇറക്കിവിടുകയും ചെയ്ത സംഭവം എന്‍.എസ്.എസ് പിന്തുടരേണ്ട മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. പെരുന്നയിലെ മന്നം സമാധിയിലത്തെി പുഷ്പാര്‍ച്ചന നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. മന്നത്ത് പത്മനാഭന്‍ സാമുദായിക നേതാവായല്ല അറിയപ്പെടുന്നത്. ഏതൊരാള്‍ക്കും മന്നത്തിനെ ആദരിക്കാനുള്ള അവകാശമുണ്ട്. സമാധിയില്‍നിന്ന് ജനറല്‍ സെക്രട്ടറിയെ കാണാന്‍ സുരേഷ്ഗോപിയെ ഒരു പ്രതിനിധിസഭാംഗം ക്ഷണിച്ചുകൊണ്ടു പോകുകയാണുണ്ടായത്. അദ്ദേഹത്തിന്‍െറ മുന്നിലത്തെിയപ്പോഴാണ് ഇറങ്ങിപ്പോകാന്‍ ആജ്ഞാപിച്ചത്.സ്വന്തം വീട്ടിലത്തെുന്നത് ശത്രുവാണെങ്കില്‍ പോലും സ്വീകരിച്ചിരുന്ന മലയാളിയുടെ പാരമ്പര്യമാണ് അവഹേളിക്കപ്പെട്ടതെന്നും വി. മുരളീധരന്‍ പറഞ്ഞു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.