You are Here : Home / News Plus

ബിജെപി നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി അഡ്വാനി

Text Size  

Story Dated: Sunday, June 28, 2015 06:49 hrs UTC

 മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി. ജനങ്ങളുടെ വിശ്വാസവും ധാര്‍മികതയുമാണ് രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാകേണ്ടത്. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്വം പാലിക്കലാണ് പ്രധാനമായും വേണ്‌ടെതെന്നും അഡ്വാനി പറഞ്ഞു.ബംഗാളി ദിനപ്പത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി മന്ത്രിമാര്‍ രാജിവെക്കണമോ എന്ന ചോദ്യത്തിന് അതു പറയാന്‍ തനിക്ക് അവകാശമില്ലെന്നും അഡ്വാനി പറഞ്ഞു. 1996 ല്‍ തനിക്കെതിരേ ഹവാല ഇടപാടില്‍ ആരോപണമുണ്ടായപ്പോള്‍ എംപി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് തന്റെ നിരപരാധിത്വം തെളിഞ്ഞ ശേഷം 1998 ലാണ് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അഡ്വാനി പറഞ്ഞു. ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദരരാജയും ഉള്‍പ്പെട്ട സാഹചര്യത്തിലാണ് അഡ്വാനി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.