You are Here : Home / News Plus

ബാര്‍ കോഴ ആരോപണം തിരക്കഥ പോലെയെന്ന് മാണി

Text Size  

Story Dated: Sunday, June 28, 2015 03:57 hrs UTC

കോട്ടയം: ബാര്‍ കോഴ ആരോപണം തിരക്കഥ പോലെയായിരുന്നു എന്ന് ധനമന്ത്രി കെ.എം മാണി. ബാര്‍ കോഴ കേസില്‍ കുറ്റപത്രം നല്‍കേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് മാണിയുടെ പ്രതികരണം. കുറ്റം ചെയ്യാത്തതിനാല്‍ ആത്മവിശ്വാസമുണ്ടായിരുന്നു. കൃത്രിമമായ തെളിവുകളും വ്യാജ രേഖകളും തനിക്കെതിരെ ചമക്കപ്പെട്ടു. ഇതില്‍ അന്തിമതീരുമാനം വരെ കാത്തിരിക്കാം. സത്യം ആത്യന്തികമായി ജയിക്കുമെന്നും മാണി കോട്ടയത്ത് പറഞ്ഞു.
കേസില്‍ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ കഴിഞ്ഞദിവസമാണ് തീരുമാനമെടുത്തത്. തീരുമാനം കോടതിയെ അറിയിക്കാന്‍ എസ്.പി ആര്‍. സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് തീരുമാനം. വിഷയത്തില്‍ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും നിയമോപദേശം നല്‍കിയിരുന്നില്ല. സുപ്രീംകോടതിയിലെ മറ്റ് മുതിര്‍ന്ന അഭിഭാഷകരോടും വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.