You are Here : Home / News Plus

പൊതുവായ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് സീതാറാം യെച്ചൂരി

Text Size  

Story Dated: Sunday, June 28, 2015 05:17 hrs UTC

കൊല്‍ക്കത്ത: പൊതുവായ പ്രശ്നങ്ങളില്‍മാത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ സി.പി.എം തയാറാണെന്നും പാര്‍ലമെന്‍റിനു പുറത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്നും സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിസര്‍ക്കാറിന്‍റെ നയങ്ങള്‍ക്കും പൊതുവായ പ്രശ്നങ്ങള്‍ക്കുമെതിരെ പാര്‍ലമെന്‍റിനകത്തും പുറത്തും മറ്റു രാഷ്ട്രീയകക്ഷികളുമായി സഹകരിക്കുമെന്നതാണ് പാര്‍ട്ടി നിലപാട്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ രാഷ്ട്രപതിയെ സമീപിച്ചത് കോണ്‍ഗ്രസിനൊപ്പമാണ്. അത്തരത്തില്‍ പ്രത്യേക കാര്യങ്ങളില്‍ മാത്രമായിരിക്കും സഹകരണമെന്നും ഒരു പാര്‍ട്ടിയുമായി സഖ്യമില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബി.ജെ.പിയെപോലുള്ള വര്‍ഗീയകക്ഷി അധികാരത്തിലത്തൊന്‍ കാരണം കോണ്‍ഗ്രസാണ്. അതിനാല്‍, കോണ്‍ഗ്രസ് ഇല്ലാത്ത മതേതരപാര്‍ട്ടികളുടെ സഖ്യമാണ് സി.പി.എമ്മിന്‍െറ ലക്ഷ്യം. കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതിയും സാമ്പത്തികതീരുമാനങ്ങളും ബി.ജെ.പിയെ അധികാരത്തിലേറ്റി. കര്‍ഷകവിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ മോദിസര്‍ക്കാര്‍ തുടരുന്ന വാശിയെയും യെച്ചൂരി വിമര്‍ശിച്ചു. ലളിത് മോദി വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.