You are Here : Home / News Plus

ബാര്‍കോഴ കേസ്: തനിക്ക് സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Monday, June 29, 2015 07:26 hrs UTC

കേരളരാഷ്ട്രീയ ചരിത്രത്തിലെ കോളിളക്കം സൃഷ്ടിച്ച ബാര്‍കോഴ കേസ് അന്വേഷണത്തിനിടെ തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ താനോ സര്‍ക്കാരോ ആ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല എന്നും അദ്ദേഹം പറഞ്ഞു. 

ഈ പ്രസ്താവന പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. ആരാണ് സമ്മര്‍ദ്ദമുണ്ടാക്കിയത്? കോണ്‍ഗ്രസ്സോ? യുഡിഎഫിലെ മറ്റു ഘടകകക്ഷികളോ? ഇപ്പോള്‍ അത് വ്യക്തമാക്കണം- പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മന്ത്രി തയാറായില്ല. സിപിഎം നേതാവ് എ.കെ ബാലന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി വിവാദപ്രസ്താവന നടത്തിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.