You are Here : Home / News Plus

പാകിസ്താനില്‍ തിരച്ചിലിനിടെ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, June 29, 2015 07:29 hrs UTC

ലാഹോര്‍ നഗരത്തില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയുണ്ടായ സ്‌ഫോടനത്തിലും വെടിവെപ്പിലും ചാവേറുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

രച്‌നാ ടൗണിലും ഖാന്‍ കോളണി ഭാഗത്തും തീവ്രവാദികളുടെ ഒളിയിടങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസ് നടത്തിയ വെടിവെപ്പിലാണ് മറ്റ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. 

സംഭവസ്ഥലത്തു നിന്നും ചാവേറുകള്‍ അണിയുന്ന സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ച മൂന്ന് ഉടുപ്പുകള്‍, ഒരു റോക്കറ്റ് ലോഞ്ചര്‍, അഞ്ച് റൈഫിളുകള്‍, അഞ്ച് പിസ്റ്റളുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.