You are Here : Home / News Plus

കോവളത്ത് ബി.ജെ.പി നടത്തിയ അക്രമത്തെ വിമര്‍ശിച്ച് പിണറായി

Text Size  

Story Dated: Monday, June 29, 2015 05:53 hrs UTC

തിരുവനന്തപുരം: കോവളത്ത് എന്‍.എസ് എസ് കരയോഗം തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തി ബി.ജെ.പി നടത്തിയ അക്രമത്തെ വിമര്‍ശിച്ച് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍ രംഗത്ത്. ബി.ജെ.പി നടത്തിയ അക്രമം ഒരു സൂചനയാണ്. തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ ആരെയും എത്ര നീചമായും ആക്രമിച്ചു തകര്‍ത്തുകളയും എന്ന ഹുങ്കാണ് കരയോഗത്തിന്‍െറ തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് ഇരച്ചു കയറാന്‍ ആര്‍.എസ്.എസ്-ബി.ജെ.പി സംഘത്തെ പ്രേരിപ്പിച്ചതെന്ന് പിണറായി പറഞ്ഞു.
എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ തങ്ങളുടെ വാലായി നില്‍ക്കണമെന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. അതിനു ഭംഗം വരുമ്പോള്‍ ഇത്തരം ഹീനമായ നീക്കമുണ്ടാകുന്നു. കൈയ്യൂക്ക് കൊണ്ട് രാഷ്ട്രീയം കളിച്ച് ആളുകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന അഹങ്കാരം കേരളത്തില്‍ നടപ്പില്ലെന്ന് പിണറായി പറഞ്ഞു.
എന്‍.എസ്.എസ് ഉള്‍പ്പെടെ ഏതു സംഘടനക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ജനാധിപത്യപരമായ അവകാശമുണ്ട്. അത് ഹനിച്ച് സമാധാനം തകര്‍ക്കാന്‍ നോക്കുന്നത് വിനാശകരമാകുമെന്ന് ബി.ജെ.പിയെ ഓര്‍മിപ്പിക്കുന്നതായും പിണറായി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.