You are Here : Home / News Plus

ശബരിനാഥന്‍ വിജയത്തിലേക്ക്

Text Size  

Story Dated: Tuesday, June 30, 2015 04:57 hrs UTC

അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിലും മുന്നേറി വിജയത്തിലേക്ക് കുതിക്കുന്നു. രാവിലെ 10.24 ന് ശബരിനാഥന്റെ ലീഡ് 8435 ആയി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ രണ്ടാംസ്ഥാനത്താണ്. ആദ്യം വോട്ടെണ്ണിയ തൊളിക്കോട് പഞ്ചായത്തില്‍ 1422 വോട്ടിന്റെ മേല്‍കൈ നേരിയ ശബരിനാഥന്‍, എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളായ വിതുരയിലും ആര്യനാട്ടും ഉഴമലയ്ക്കലും ലീഡ് നിലനിര്‍ത്തി. 

ഇടതു ശക്തികേന്ദ്രമായ വിതുരയില്‍ ശബരിനാഥന് 1052 വോട്ടിന്റെ മേല്‍കൈ ലഭിച്ചു. എല്‍ഡിഎഫ് ഏറ്റവുമധികം വോട്ട് പ്രതീക്ഷിച്ച ആര്യനാട്ട് ശബരിനാഥന് 1449 വോട്ടിന്റെയും ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ 368 വോട്ടിന്റെയും മേല്‍കൈ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.