You are Here : Home / News Plus

അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്ന് സുലേഖ

Text Size  

Story Dated: Tuesday, June 30, 2015 05:57 hrs UTC

ശബരീനാഥന് അവസരം നല്‍കിയതിലൂടെ അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുലേഖ. കാര്‍ത്തികേയന്റെ ആത്മാവിനെ വേദനിപ്പിച്ച ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഈ വിജയമെന്നും അവര്‍ പറഞ്ഞു.

കാര്‍ത്തികേയന്‍ മരിച്ചയുടന്‍ അരുവിക്കരയിലെ വികസന പ്രവര്‍ത്തനങ്ങള്‍കൊണ്ട് നിറഞ്ഞ മാധ്യമങ്ങള്‍ മൂന്നു മാസത്തിന് ശേഷം ഇവിടെ വികസനമില്ലെന്ന് ചര്‍ച്ച ചെയ്യുന്നത് കാണേണ്ടി വന്നു. ആരോപണത്തെ വെറും ആരോപണമായി കണ്ട ജനങ്ങള്‍ കണ്ണില്‍ കണ്ട സത്യത്തെ അംഗീകരിച്ചുവെന്നും സുലേഖ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.