You are Here : Home / News Plus

കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, June 30, 2015 07:28 hrs UTC

മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയാണ് അരുവിക്കരയിലെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജയത്തിന് പിന്നിലെ പ്രധാന ഘടകം യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരീനാഥിന് അഭിനന്ദനമറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു. ചെറിയ ഭൂരിപക്ഷത്തിലാണ് തന്റെ സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഇതുവരെ ഒരു മന്ത്രിയേയും തള്ളിപ്പറയേണ്ടി വന്നിട്ടില്ല. എല്ലാം പരസ്പരം ചര്‍ച്ച ചെയ്താണ് മുന്നോട്ടു നീങ്ങിയത്.

മദ്യമൊഴുക്കിയാണ് അരുവിക്കരയില്‍ ജയിച്ചുകയറിയതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.