നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് അർദ്ധരാത്രിയോടെ മുംബൈയിൽ എത്തിക്കും. മുകേഷ് അംബാനിയുടെ ചാർട്ടേർഡ് വിമാനത്തിലായിരിക്കും മൃദദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരിക. നാളെ ഉച്ചതിരിഞ്ഞ് വില്ല പാർലെയിലെ ഹിന്ദു സമാജ് ശ്മശാനത്തിലാണ് സംസ്കാരം. നാളെ രാവിലെ കപൂർ കുടുംബത്തിന്റെ ബംഗ്ലാവായ ഭാഗ്യയിലും തുടർന്ന് അന്ധേരിയിലെ തന്നെ സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലും പൊതുദർശനത്തിന് വയ്ക്കുമെന്നാണ് വിവരം. താര റാണിയ്ക്ക് യാത്രാമൊഴി നൽകാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ നഗരം. അർദ്ധരാത്രിയോടെ പ്രത്യേക വിമാനത്തിൽ എത്തിക്കുന്ന ശ്രീദേവിയുടെ ഭൗതിക ശരീരം, അവരുടെ താമസസ്ഥലമായ അന്ധേരിയിലെ ഗ്രീൻ ഏക്കേഴ്സിലേക്ക് കൊണ്ടുപോകും.
Comments