ഐഎന്‍എക്സ് മീഡിയ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്മെന്റിന് മുന്നോട്ടുപോവാമെന്ന് സുപ്രീം കോടതി. സമന്‍സ് സ്റ്റേ ചെയ്യണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. കാര്‍ത്തിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടേക്കും. ഐഎന്‍എക്സ് മീഡിയ കേസില്‍ നിലവില്‍ കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയിലാണ്. ഈ കേസില്‍ സിബിഐയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
Comments