ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി നല്‍കിയത്. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമതിരെയാണ് ജേക്കബ് തോമസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നിരന്തരമായി കോടതികളിൽ നിന്നും പരാമർശമുണ്ടാകുന്നുവെന്നും അഴിമതിക്കാരും മറ്റു ചിലരും ഒത്തുകളിക്കുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച പരാതി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷനു കൈമാറി. ചീഫ് സെക്രട്ടറി മുഖേനയാണ് പരാതി നല്‍കിയത്.
Comments