അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവ് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 104 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 51 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലയില്‍ മൊത്തതില്‍ 196 പേര് അറസ്റ്റിലായിരുന്നു. കോഴിക്കോട് സിറ്റിയില്‍ മാത്രം 116 പേരെ പോലീസ് പിടികൂടി. ഇതില്‍ 102 പേരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടു. റൂറല്‍ പോലീസ് 80 പേരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗതം തടസ്സപെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയത്.
Comments