ഒഡിഷയിലെ സംബല്‍പൂരില്‍ കുടുംബകോടതി കെട്ടിടത്തിനുള്ളില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭാറാണ് ഭാര്യ സഞ്ജിതാ ചൗധരി(18)യെ കൊലപ്പെടുത്തിയത്. സഞ്ജിതയുടെ അമ്മയ്ക്കും ഇവരുടെ ബന്ധുവിന്റെ രണ്ടുവയസ്സു പ്രായമുള്ള പെണ്‍കുട്ടിക്കും രമേഷിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സഞ്ജിതയുടെ അച്ഛന് ഇയാളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് രമേഷും സഞ്ജിതയും. എന്നാല്‍ കുറച്ചുനാളുകള്‍ക്കു ശേഷം സഞ്ജിത സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് തിരികെ പോയി. ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നു എന്നു പറഞ്ഞായിരുന്നു സഞ്ജിത മടങ്ങി വന്നത്. തുടര്‍ന്ന് ഭാര്യയെ തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് കോടതിയില്‍ പരാതി നല്കി. ഇതിന്റെ ഭാഗമായി അനുരഞ്ജന ചര്‍ച്ചകള്‍ക്കു വേണ്ടി സഞ്ജിത മാതാപിതാക്കള്‍ക്കൊപ്പം കോടതിയില്‍ വന്നപ്പോഴാണ് രമേഷ് ആക്രമണം നടത്തിയത്.
Comments