You are Here : Home / News Plus

പക്ഷിപ്പനി: താറാവുകളെ ഇന്ന് കൊല്ലില്ല

Text Size  

Story Dated: Wednesday, November 26, 2014 03:37 hrs UTC

ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് കൊല്ലില്ല. താറാവുകളെ കൊല്ലുന്ന സംഘത്തിന് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ എത്താത്തതാണ് കാരണം. പക്ഷിപ്പനിയെ തുടര്‍ന്ന് ജില്ലയിലെ 288527 താറാവുകളെയും കോഴികളെയും കൊന്നൊടുക്കുന്നതിനായിരുന്നു തീരുമാനം. രോഗം ബാധിച്ച താറാവുകളുടെ കണക്കെടുപ്പും ബോധവല്‍ക്കരണവും മാത്രമാണ് ഇന്നുണ്ടാവുക. ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതായി സ്ഥിരീകരിച്ച ഭഗവതിപ്പടിയ്ക്കല്‍ , നെടുമുടി, തകഴി, പുറക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചാവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ഈ മേഖലയിലെ താറാവുകളെ കൊന്നൊടുക്കിയുളള രോഗപ്രതിരോധത്തിന് ദ്രുതകര്‍മസേനയെയും നിയോഗിച്ചിട്ടുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ ഒന്നരലക്ഷത്തിലേറെ താറാവുകളെയും കോഴികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചിരുന്നു. കര്‍ഷകര്‍ക്ക് ഒന്നിന് 150 രൂപവരെ നഷ്ടപരിഹാരം നല്‍കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. രോഗബാധ കണ്ടത്തെിയ സ്ഥലത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മാംസം, മുട്ട, കോഴിവളം എന്നിവയുടെ വില്‍പന സര്‍ക്കാര്‍ നിരോധിച്ചു. മനുഷ്യരിലേക്ക് രോഗംപടരാതിരിക്കാന്‍ ഊര്‍ജിത നടപടികള്‍ക്കും രൂപംനല്‍കി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.