You are Here : Home / News Plus

കെജ്രിവാളിനെതിരെ വധഭീഷണി മുഴക്കി ഹിന്ദുമഹാസഭ സ്ഥാനാര്‍ഥി

Text Size  

Story Dated: Monday, February 09, 2015 04:56 hrs UTC

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളിനെതിരെ വധഭീഷണി മുഴക്കി ഹിന്ദുമഹാസഭ സ്ഥാനാര്‍ഥി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച സ്വാമി ഓം ജിയാണ് കെജ് രിവാളിനെതിരെ ഭീഷണി മുഴക്കിയത്.
കെജ് രിവാള്‍ രാജ്യദ്രോഹിയാണെന്നും ഇങ്ങനെ തുടര്‍ന്നാല്‍ മഹാത്മ ഗാന്ധിയെ വധിച്ചതുപോലെ കെജ്രിവാളിനെയും വെടിവെച്ചുകൊല്ലുമെന്നാണ് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സ്വാമി ഓം ജി ഭീഷണിപ്പെടുത്തിയത്. ആദ്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കും, അതു ഫലം കണ്ടില്ലെങ്കില്‍ വധിക്കും. ഗാന്ധിജിയെ വധിച്ച ഗോദ്സെയും ഹിന്ദുമഹാസഭക്കാരനായിരുന്നുവെന്നും ഓം ജി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ദേശദ്രോഹി കെജ്രിവാള്‍ എന്ന പേരില്‍ പ്രചരിച്ചിരുന്ന ചെറുപുസ്തകത്തിന്‍െറ രചയിതാവാണ് സ്വാമി ഓം ജി. വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്‍െറ അനുയായിയാണ്. പീഡനക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട ബാപ്പുവിന്‍െറ ആശീര്‍വാദത്തോടെ ഓജസ്വി പാര്‍ട്ടി എന്ന പേരില്‍ സംഘടനയും ഓം ജി രൂപവത്കരിച്ചിരുന്നു.
പത്തുവര്‍ഷമായി മോദിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദിയും താനുമായുള്ള ബന്ധത്തിന്‍െറ വിവരങ്ങള്‍ ബി.ജെ.പി ഓഫിസിലുണ്ടെന്നും കെജ്രിവാളിനെയും അണ്ണാ ഹസാരെയേയും മുംബൈയില്‍വെച്ച് ഒരുമിപ്പിച്ചത് താനായിരുന്നെന്നും ഓംജി അവകാശപ്പെടുന്നു. ഹിന്ദുമഹാസഭയുടെ ടിക്കറ്റിലാണ് മത്സരിച്ചതെങ്കിലും ആപ്പിന്‍െറയും കോണ്‍ഗ്രസിന്‍െറയും വോട്ടുകള്‍ പിടിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കലാണ് തന്‍െറ ലക്ഷ്യമെന്ന് ഇയാള്‍ പറയുന്നു.
സന്ന്യാസിയായ ഒരാള്‍ ഇത്തരം ഭീഷണി മുഴക്കുന്നത് ശരിയോ എന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് താന്‍ പരശുരാമന്‍െറ അനുയായിയാണെന്നും പരശുരാമന്‍ 21 പേരെ വധിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.