You are Here : Home / News Plus

സുനന്ദ കേസ് : തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് പോലീസ് കമ്മീഷണര്‍

Text Size  

Story Dated: Tuesday, February 10, 2015 03:40 hrs UTC

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ ശശി തരൂര്‍ എം.പി.യെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി അറിയിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണവിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ സുനന്ദയുടെ മകന്‍ ശിവ് മേനോനെ ചോദ്യം ചെയ്തിരുന്നു. ശിവ് മേനോനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തരൂരിനെ വീണ്ടും ചോദ്യംചെയ്യുന്നത്.

ശിവ് മേനോന്റെ മൊഴി പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തരൂരിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചേക്കുമെന്നാണ് ബസ്സി പറഞ്ഞത്. തരൂരും സുനന്ദയുമായുള്ള അടുപ്പത്തെ ക്കുറിച്ചാണ് ശിവ് മേനോനോട് പോലീസ് ചോദിച്ചിരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.