You are Here : Home / News Plus

വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പിടിയില്‍

Text Size  

Story Dated: Tuesday, February 10, 2015 07:27 hrs UTC

കണ്ണൂര്‍ ജില്ലയിലെ കേളകം നാനാനിപൊയിലില്‍ വടക്കേമുറിയില്‍ ശോഭയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ മാവിലവീട്ടില്‍ സുധീഷ്(36) എന്ന ഉണ്ണിയെയാണ് കേസന്വേഷിക്കുന്ന പേരാവൂര്‍ സി.ഐ ജോഷി ജോസും സംഘവും കസ്റ്റഡിയിലെടുത്തത്. കൂത്തുപറമ്പിലുള്ള ബന്ധുവീട്ടില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോഷി ജോസ്, എസ്.ഐ.കെ.എം.ജോണ്‍, സീനിയര്‍ സി.പി.ഒ മനോജ്കുമാര്‍, സി.പി.ഒ.തോമസ് കുന്നേല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഞായറാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് ശോഭയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശോഭയോടുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ നേട്ടമാണ്. പ്രതിയെ ചൊവ്വാഴ്ച്ച സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.