You are Here : Home / News Plus

ഡല്‍ഹി തൂത്തുവാരി ആം ആദ്മി

Text Size  

Story Dated: Tuesday, February 10, 2015 09:26 hrs UTC

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കനും തോല്‍വി ഉറപ്പാക്കി.
15 വര്‍ഷം ഇടവേളകളില്ലാതെ തലസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കുന്നില്ല.70 അംഗ ഡല്‍ഹി നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റാണ്.

വോട്ടെണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ എഎപി വ്യക്തമായ ആധിപത്യം നേടിയിരുന്നു. ഡല്‍ഹിയിലെ എഎപി ആസ്ഥാനത്തും മറ്റ് പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി. കോണ്‍ഗ്രസ്, ബിജെപി കേന്ദ്രങ്ങള്‍ മൂകമാണ്. നരേന്ദ്ര മോദിയുടെ വിജയയാത്ര ഡല്‍ഹിയില്‍ അവസാനിച്ചുവെന്നാണ് എഎപിയുടെ ആദ്യ പ്രതികരണം. ഇത് ജനങ്ങളുടെ വിജയമാണെന്നും പാര്‍ട്ടി പ്രതികരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.