You are Here : Home / News Plus

ലാലിസം കോടതിയില്‍

Text Size  

Story Dated: Tuesday, February 10, 2015 09:33 hrs UTC

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണു പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് ഹര്‍ജി നല്‍കിയിരിക്കുന്നത്.മോഹന്‍ലാലിനെ ഉള്‍പ്പെടുത്തി മന്ത്രി തിരുവഞ്ചൂരും ഭരത്ഭൂഷണും ചേര്‍ന്നു തുക തട്ടിയെടുക്കാനുള്ള പരിപാടിയായിരുന്നു ലാലിസം എന്നു ഹര്‍ജിയില്‍ പറയുന്നു. വിവാദമായ സാഹചര്യത്തില്‍ നേരത്തേ സര്‍ക്കാര്‍ നല്‍കിയ 1.80 കോടിക്കുപകരം 1.60 കോടിയാണ് മോഹന്‍ലാല്‍ തിരികെ നല്‍കിയത്. ഗെയിംസിന്റെ ഭാഗമായി സ്റ്റേഡിയങ്ങള്‍ മോടി പിടിപ്പിച്ചതിലും കോടികളുടെ അഴിമതി നടന്നിട്ടുണെ്ടന്നു ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ഹര്‍ജി കോടതി ഇന്നു പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.