You are Here : Home / News Plus

ഐ.എസ് ബന്ദിയാക്കിയ കെയ്‌ല മുള്ളറെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരണം

Text Size  

Story Dated: Wednesday, February 11, 2015 03:49 hrs UTC

സിറിയയില്‍ തടവിലായിരുന്ന യു.എസ് സന്നദ്ധ പ്രവര്‍ത്തക കെയ്‌ല മുള്ളര്‍ കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരിച്ചു. സിറിയയില്‍ ഐ.എസ് ഭീകരര്‍ ബന്ദിയാക്കിയ അവസാനവ്യക്തികൂടിയായിരുന്നു മുള്ളര്‍. ജോര്‍ദ്ദാന്‍ വ്യോമസേനയുടെ ആക്രമണത്തിലാണ് കെയ്‌ല മുള്ളര്‍ കൊല്ലപ്പെട്ടതെന്ന് ഐ.എസ് ഭീകരര്‍ പറഞ്ഞിരുന്നു. എന്നാല്‍ കെയ്‌ലയെ കൊലപ്പെടുത്തിയതാണെന്നതില്‍ സംശയമില്ലെന്നാണ് യു.എസ് പ്രതികരിച്ചത്.

2013ലാണ് സിറിയയിലെ അലിപ്പോവില്‍ നിന്നും 26 കാരിയായ കെയ് ല മുള്ളറെ തീവ്രവാദികള്‍ പിടികൂടിയത്. 2014 ല്‍ വീട്ടിലേക്ക് എഴുതിയ കത്തില്‍ തീവ്രവാദികള്‍ തന്നോട് ബഹുമാനവും ദയയും കാണിക്കുന്നതായി കെയ്‌ല പറഞ്ഞിരുന്നു. കെയ്‌ലയെ തടവിലാക്കിയവര്‍ തന്നെയാണ് ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. പിന്നീട് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.