You are Here : Home / News Plus

ഫണ്ട് വിവാദം: ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി നോട്ടീസ്

Text Size  

Story Dated: Wednesday, February 11, 2015 07:12 hrs UTC

വ്യാജ കമ്പനികളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി ഫണ്ട് സ്വീകരിച്ചെന്ന പരാതിയില്‍ ആദായ നികുതി വകുപ്പ് എ.എ.പിക്ക് നോട്ടീസയച്ചു. വിവാദ ഫണ്ടിന്‍റെ ഉറവിടം സംബന്ധിച്ച് ഫെബ്രുവരി 16 നകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. നാലു ചെക്കുകളായി രണ്ടു കോടി രൂപയാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ഫണ്ട് നല്‍കിയവരുടെ വിവരങ്ങള്‍ സംബന്ധിച്ച് അറിയിക്കണമെന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് ആം ആദ്മി പാര്‍ട്ടി ഫണ്ടിലേക്ക് വ്യാജ കമ്പനികളുടെ പേരില്‍ രണ്ടു കോടി രൂപയുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചതായി പാര്‍ട്ടി മുന്‍ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.