You are Here : Home / News Plus

ഒബാമക്കെതിരെ യു.പി കോടതിയില്‍ കേസ്

Text Size  

Story Dated: Wednesday, February 11, 2015 07:16 hrs UTC

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കെതിരെ ഉത്തര്‍പ്രദേശിലെ പ്രാദേശിക കോടതിയില്‍ മാനനഷ്ടത്തിന് കേസ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍വെച്ച് മതസഹിഷ്ണുതയെ സംബന്ധിച്ച് ഒബാമ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് യു.പിയിലെ അഭിഭാഷകനായ സുശീല്‍കുമാര്‍ കോടതിയില്‍ കേസ് നല്‍കിയത്.

ഒബാമയുടെ പരാമര്‍ശം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമേല്‍പിച്ചെന്നാണ് അദ്ദേഹത്തിന്‍െറ വാദം. ഒബാമക്കെതിരെ സെക്ഷന്‍ 500 പ്രകാരം കേസെടുത്ത് സമന്‍സ് അയക്കണമെന്നും സുശീല്‍കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.