You are Here : Home / News Plus

സുനന്ദയുടെ കൊലപാതകം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

Text Size  

Story Dated: Wednesday, February 11, 2015 07:24 hrs UTC

സുനന്ദപുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ പോലീസ് വീണ്ടും ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. തരൂര്‍ നേരത്തെ നല്‍കിയ മൊഴികളും പോലീസ് അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളും അവലോകനം ചെയ്യുമ്പോഴുണ്ടായ അവ്യക്തത നീക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യഹര്‍ജി കോടതി തള്ളി. കൊലപാതകം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടാണ് അന്വേഷണം തുടങ്ങിയതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.