You are Here : Home / News Plus

താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തവര്‍ക്ക് ആറുമാസത്തിനുള്ളില്‍ പട്ടയം

Text Size  

Story Dated: Wednesday, February 11, 2015 07:27 hrs UTC

താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തവര്‍ക്ക് നിയമക്കുരുക്കുകളില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന് റവന്യുമന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യു സര്‍വെ അദാലത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പട്ടയം ലഭിക്കാത്തവര്‍ ധാരാളമുണ്ട്. ഇവര്‍ക്കുള്ള പട്ടയം ആഗസ്തിനുള്ളില്‍ വിതരണം ചെയ്യും.

10 ജില്ലകളിലായി നടന്ന റവന്യു സര്‍വര്‍വേ അദാലത്തുകളില്‍ ലഭിച്ച 3,44,377 ലക്ഷം പരാതികളില്‍ 81 ശതമാനത്തിനും പരിഹാരം കണ്ടു. ഫിബ്രവരി 24-നകം കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, എറണാകുളം ജില്ലകളിലെ റവന്യു സര്‍വേ അദാലത്തുകള്‍ കൂടി പൂര്‍ത്തീകരിക്കും. കോടതിയുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാണ് പരിഹരിക്കാത്തത്. പുതുതായി ലഭിച്ച കാല്‍ ലക്ഷം പരാതികള്‍ തീര്‍പ്പാക്കാന്‍ നടപടികള്‍ വേഗത്തിലാക്കും. പരാതികള്‍ നരീക്ഷിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.