You are Here : Home / News Plus

ദേശീയ ഗെയിംസ്: കണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ തീരുമാനം

Text Size  

Story Dated: Wednesday, February 11, 2015 07:37 hrs UTC

ദേശീയ ഗെയിംസിന്റെകണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദേശീയ ഗെയിംസ് കഴിഞ്ഞ് 45 ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ദേശീയ ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

വാഹനങ്ങള്‍ വാടക്ക് വിളിച്ചതുമുതല്‍ സ്‌പോര്‍ട് ഉപകരണങ്ങളും ലാപ്‌ടോപ്പുകളും വാങ്ങിയത് വരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് കണക്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. യോഗ്യതയും മാനദണ്ഡവും നോക്കാതെ 300 ലധികം പേര്‍ക്ക് നിയമനം നല്‍കിയതായും ആരോപണമുണ്ടായിരുന്നു. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഗണേഷ് കുമാറും കെ. മുരളീധരനും അടക്കം പലരും സംഘാടകസമിതികളില്‍ നിന്നും രാജിവെച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.