You are Here : Home / News Plus

ബാറുടമകള്‍ വിമര്‍ശനം ഉന്നയിക്കുന്നത് സ്വാഭാവികം: സുധീരന്‍

Text Size  

Story Dated: Wednesday, February 11, 2015 08:53 hrs UTC

ബാറുടമകള്‍ വിമര്‍ശനം ഉന്നയിക്കുന്നത് സ്വാഭാവികമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തന്നെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. ബന്ധുക്കള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുധീരന്റെ ബന്ധുക്കള്‍ക്ക് ബാറുകള്‍ ഉണ്ട്. അത് നിര്‍ത്തലാക്കാതെയാണ് സുധീരന്‍ ഗോകുലം ഗോപാലനെതിരെ സംസാരിച്ചതെന്നാണ് ഉണ്ണി പറഞ്ഞത്. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മദ്യവില്‍പ്പന നടത്തരുതെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്നും സുധീരന്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.