You are Here : Home / News Plus

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് കെജ് രിവാള്‍

Text Size  

Story Dated: Wednesday, February 11, 2015 03:30 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി. നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടു. മനീഷ് സിസോദിയക്കൊപ്പമാണ് കെജ്രിവള്‍ രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ചത്. തനിക്ക് സെഡ് പ്ളസ് സുരക്ഷയുടെ ആവശ്യമില്ലെന്ന് കെജ്രിവാള്‍ രാജ്നാഥ് സിങ്ങിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
14 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാജ്നാഥ് സിങ്ങിനെ ക്ഷണിച്ചതായും ഡല്‍ഹിയെ പൂര്‍ണ അധികാരമുള്ള സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ടതായും കൂടിക്കാഴ്ചക്ക് ശേഷം സിസോദിയ പറഞ്ഞു.
രാവിലെ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ഡല്‍ഹിയുടെ വികസനത്തിന് കേന്ദ്രത്തിന്‍െറ സഹായം അഭ്യര്‍ഥിച്ചു. പാവപ്പെട്ടവര്‍ക്ക് ധനസഹായം, അനധികൃത കോളനികള്‍, കൂടുതല്‍ സ്കൂളുകളും കോളജുകളും പാര്‍ക്കിങ്ങ് സ്ഥലളും, പൂര്‍ണ സംസ്ഥാന പദവി എന്നീ കാര്യങ്ങളിലാണ് കേന്ദ്രത്തിന്‍െറ സഹായം അഭ്യര്‍ഥിച്ചതെന്ന് മനീഷ് സിസോദിയ പറഞ്ഞു.
അതേസമയം കെജ്രിവാളിന് സെഡ് പ്ളസ് സുരക്ഷ നല്‍കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ച കാര്യം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് എ.എ.പി പ്രതിനിധി പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പമുള്ള വ്യക്തിയാണ് കെജ്രിവാള്‍. അദ്ദേഹത്തിന് സുരക്ഷയുടെ ആവശ്യമില്ലെന്നും ഇക്കാര്യം കെജ്രിവള്‍ രാജ്നാഥ് സിങ്ങിനെ അറിയിച്ചെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.