You are Here : Home / News Plus

കെജ് രിവാളിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് റേഡിയോയിലൂടെ ക്ഷണം

Text Size  

Story Dated: Wednesday, February 11, 2015 03:42 hrs UTC

ന്യൂഡല്‍ഹി: ശനിയാഴ്ച നടക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനങ്ങള്‍ക്ക് ക്ഷണം. എഫ്.എം റേഡിയോ വഴിയാണ് രാജ്യത്തെ പൗരന്മാരെ എ.എ.പി കണ്‍വീനറും നിയുക്ത മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ ക്ഷണിച്ചത്. കൂടാതെ പാര്‍ട്ടിക്ക് വന്‍ വിജയം സമ്മാനിച്ച വോട്ടര്‍മാരോട് ശനിയാഴ്ച രാത്രി നല്‍കിയ റേഡിയോ പരസ്യത്തിലൂടെ കെജ് രിവാള്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജനങ്ങളുടെ ശരികള്‍ക്കു വേണ്ടി നിലകൊള്ളുകയെന്നത് തന്‍െറ കര്‍ത്തവ്യമാണെന്ന് കെജ് രിവാള്‍ പറഞ്ഞു. ഡല്‍ഹിയെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് ഉറപ്പുനല്‍കുന്നു. പാവങ്ങളുടെ സന്തോഷത്തിനായി പ്രവര്‍ത്തിക്കും. ജനങ്ങളുടെ ശബ്ദമായാണ് താന്‍ നിലക്കൊള്ളുന്നതെന്നും കെജ് രിവാള്‍ റേഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.