You are Here : Home / News Plus

കശ്മീരില്‍ സൈനിക കോപ്റ്റര്‍ തകര്‍ന്ന് രണ്ട് മരണം

Text Size  

Story Dated: Thursday, February 12, 2015 05:18 hrs UTC

കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപോറിലായിരുന്നു അപകടം. രാത്രി പരിശീലത്തിന്‍െറ ഭാഗമായി നടത്തിയ പറക്കലിനിടെയാണ് അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററായ ദ്രുവ് ഖുര്‍ഷു വനത്തിലെ സഫാപോറയില്‍ തകര്‍ന്നു വീണത്.

അപകടത്തില്‍ മരണപ്പെട്ട ലഫ്റ്റനന്‍റ് കേണല്‍, മേജര്‍ റാങ്കിലുള്ള പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ സേനാ ആരംഭിച്ചിട്ടുണ്ട്. അപകട കാരണത്തെകുറിച്ച് അന്വേഷിക്കാന്‍ കരസേന ഉത്തരവിട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററാണ് ദ്രുവ്. കര, വ്യോമ, നാവിക സേനകളിലായി 130ഓളം ദ്രുവ് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാറുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.