You are Here : Home / News Plus

മുപ്പത് സ്വര്‍ണം; കേരളം രണ്ടാമത്‌

Text Size  

Story Dated: Thursday, February 12, 2015 07:32 hrs UTC

 മെഡല്‍പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തിയിരിക്കുകയാണ് കേരളം. മുപ്പത് സ്വര്‍ണമാണ് ഇപ്പോള്‍ കേരളത്തിന്റെ സമ്പാദ്യം. ഹരിയാണയ്ക്കും കേരളത്തിനും മുപ്പത് സ്വര്‍ണം വീതമാണുള്ളത്. എന്നാല്‍, മൊത്തം മെഡലുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. 69 സ്വര്‍ണവുമായി സര്‍വീസസ് അപ്രാപ്യമായ ലീഡ് കൈവരിച്ചുകഴിഞ്ഞു.

സൈക്ലിങ് 500 മീറ്റര്‍ ടീം പര്‍സ്യൂട്ടില്‍ ലിഡിയമോള്‍ സണ്ണി, വി.ജി. പാര്‍വതി, വി.രജനി, മഹിത മോഹന്‍ എന്നിവരും വനിതകളുടെ 20 കിലോമീറ്റര്‍ പോയിന്റ് റേസില്‍ മഹിത മോഹനുമാണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ പാര്‍വി.വി.ജി വെള്ളിയും ബിസ്മി വെങ്കലവും നേടി. മഹിതയുടെ രണ്ടാമത്തെ വ്യക്തിഗത സ്വര്‍ണമാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.