വേതനവര്‍ധനവ് ആവശ്യപ്പെട്ട് ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം ചെയ്തു. ഫിബ്രവരി 25 മുതലാണ് ബസ് ജീവനക്കാരുടെ കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങുന്നത്. ഉടമകളുമായി ഒമ്പതുമാസമായി വേതനവര്‍ധനവിനായുള്ള ചര്‍ച്ചകളും തെളിവെടുപ്പും നടക്കുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് സമരം.
അഞ്ച് വര്‍ഷമായി വേതനം പുതുക്കിയിട്ടില്ലെന്നും ജീവനക്കാരെ ബസ് ഉടമകള്‍ പിഴിയുകയാണെന്നും കോര്‍ഡിനേഷന്‍ സമിതി ആരോപിച്ചു.
Comments