You are Here : Home / News Plus

ദേശീയ ഗെയിംസില്‍ 34 സ്വര്‍ണവുമായി കേരളം രണ്ടാമത്

Text Size  

Story Dated: Thursday, February 12, 2015 03:21 hrs UTC

തിരുവനന്തപുരം: 34 സ്വര്‍ണവുമായി ദേശീയ ഗെയിംസില്‍ കേരളത്തിന്‍െറ കുതിപ്പ് തുടരുന്നു. ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. 16.66 മീറ്റര്‍ ചാടിയ രഞ്ജിത് പഞ്ചാബിന്‍റെ അര്‍പിന്ദര്‍ സിങ്ങിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. അര്‍പിന്ദറിന്‍റെ പേരിലുണ്ടായിരുന്ന റെക്കാഡാണ് രഞ്ജിത്ത് മറികടന്നത്.
ത്വായ്കാണ്ടോയില്‍ വനിതകളുടെ 73 കിലോ വിഭാഗത്തില്‍ കേരളത്തിന്‍െറ മാര്‍ഗരറ്റ് മരിയ സ്വര്‍ണം നേടി. 34 സ്വര്‍ണവും 37 വെള്ളിയും 49 വെങ്കലവുമാണ് കേരളത്തിന്‍െറ മെഡല്‍ പട്ടികയിലുള്ളത്.
നേരത്തെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും വാള്‍പയറ്റിലും കേരളം സ്വര്‍ണം നേടിയിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവനാണ് സ്വര്‍ണം 58.63 സെക്കന്‍ഡിലാണ് അനു ഫിനിഷ് ചെയതത്. ഇതേ ഇനത്തില്‍ ജിഷ വി വി വെങ്കലം സ്വന്തമാക്കി.
ഫെന്‍സിങ്ങില്‍ പഞ്ചാബിനെ തോല്‍പിച്ചാണ് കേരളം സ്വര്‍ണം നേടിയത്. അതേസമയം പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്‍െറ മെഡല്‍ പ്രതീക്ഷയായിരുന്ന ജോസഫ് എബ്രഹാമിനെ ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് അയോഗ്യനാക്കി.
സൈക്ളിങ്ങില്‍ വനിതകളുടെ 20 കിലോമീറ്റര്‍ പോയന്‍റ് റേസില്‍ മഹിത മോഹന്‍െറ സ്വര്‍ണ നേട്ടത്തോടെയാണ് കേരളം ഇന്ന് മെഡല്‍ വേട്ട ആരംഭിച്ചത്. ഈയിനത്തില്‍ പാര്‍വി.വി.ജി വെള്ളിയും ബിസ്മി വെങ്കലവും നേടി. 500 മീറ്റര്‍ കയാക്കിങ്ങില്‍ ജസ്റ്റിമോള്‍, മിനിമോള്‍, ട്രീസ ജേക്കബ്, അനുഷ ബിജു എന്നിവരുടെ ടീമാണ് രണ്ടാം സ്വര്‍ണം. നേടിയത്.
വനിതകളുടെ സൈക്ളിങ് 500 മീറ്റര്‍ ടീം പര്‍സ്യൂട്ടിലും കേരളം ഇന്ന് സ്വര്‍ണം നേടി. ലിഡിയമോള്‍ സണ്ണി, വി.ജി. പാര്‍വതി, വി.രജനി, മഹിത മോഹന്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.