You are Here : Home / News Plus

സുനന്ദയുടെ മരണം:ശശി തരൂരിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

Text Size  

Story Dated: Thursday, February 12, 2015 03:32 hrs UTC

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ അസ്വാഭാവിക മരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ ഡല്‍ഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘവും ചോദ്യംചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്.
കൂടാതെ തരൂരിന്‍െറ സഹായികളായ നാരായണന്‍ സിങ്, ബജറംഗി എന്നിവരെ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹി പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. മുന്‍മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസി അറിയിച്ചു.
നേരത്തെ കേസുമായി ബന്ധപ്പെട്ടു തരൂരിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതിനു ശേഷമാണ് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍െറ മൊഴി രേഖപ്പെടുത്തിയത്. ഇരുവരുടെയും മൊഴികളില്‍ വ്യക്തത വരുത്താനാണു തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.