You are Here : Home / News Plus

ദേശീയ ഗെയിംസ്:ഏതു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Thursday, February 12, 2015 03:42 hrs UTC

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഏതു തരത്തിലുമുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടത്തിപ്പിനെകുറിച്ച് താരങ്ങള്‍ക്കോ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോ പരാതികളില്ല. ഏറ്റവും മികച്ച സംഘാടനം എന്നാണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ അഭിനന്ദിച്ചിട്ടുള്ളത്. അന്വേഷണത്തെ നേരിടാന്‍ തനിക്ക് പേടിയില്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമ്മേളനം നടത്തുന്ന മൂന്നോ നാലോ പേരാണ് വിവാദം ഉയര്‍ത്തുന്നത്. അവര്‍ ഇഷ്ടമുള്ളത് പറയട്ടെ. ഓണക്കാലത്ത് തലപ്പന്തെങ്കിലും കളിച്ചു പരിചയമുള്ളവരാണ് പരാതി പറയുന്നതെങ്കില്‍ കേള്‍ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസിന് ശേഷം ഗെയിംസ് വില്ളേജ് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ പൊതുലേലം ചെയ്യും. ഗെയിംസ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയവയെല്ലാം ലേലത്തില്‍പ്പെടും. സ്കൂളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കണമോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.